ambala

അമ്പലപ്പുഴ: മകന്റെ 18-ാമത് ജന്മദിനത്തിൽ പുന്നപ്ര ശാന്തി ഭവനിലെ അന്തേവാസികൾക്ക് അന്നദാനം നടത്തി.മുഹമ്മ മറ്റത്തിൻ സാബുവും (മാത്യു) കുടുംബവുമാണ് മകൻ ആന്റണി മാത്യുവിന്റെ ജന്മദിനത്തിൽ ശാന്തി ഭവനിലെ അന്തേവാസികൾക്ക് ഭക്ഷണം വിളമ്പിയത്.ടെസി മാത്യു, അഞ്ചു മാത്യു, ആന്റണി മാത്യു എന്നിവർ സന്നിഹിതരായിരുന്നു. ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ കുടുംബത്തിന് നന്ദി പറഞ്ഞു.ശാന്തി ഭവനിലെ അന്നദാനനിരക്ക് : പ്രഭാത ഭക്ഷണം: 7500 രൂപ, ഉച്ചക്ക് 15000 രൂപ, നാലു മണിക്ക്: 4000 രൂപ, രാത്രി :7000 രൂപ. അന്നദാനത്തിനായി ബന്ധപ്പെടുക: ഫോൺ: 9447403035,0477 2287322.