ആലപ്പുഴ: ഡ്രാഗൺ ബോട്ട് റേസിൽ ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയ ചാന്ദിനിയെ പുത്തനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. അഡ്വ:ഷാനിമോൾ ഉസ്മാൻ പൊന്നാടയണിയിച്ചു. മണ്ഡലം പ്രസിഡന്റ് വയലാർ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി. ജനറൽ സെക്രട്ടറിസുനിൽ ജോർജ്,ഷൗക്കത്ത് എ., മുജീബ് അസീസ്, ഷഫീഖ് പാലിയേറ്റീവ്, ഒ.കെ. ഷഫീക്ക്, സക്കറിയാ യൂനിസ് , ഷാജിജമാൽ , എസ്.നൗഷാദ്,ഉനൈസ് ,എസ്. മോഹനൻ,എസ്.എസ്.സിയാദ്, സുരേഷ് കുമാർ,ബഷീർഖാൻ,രാജ്കുമാർ, ഫൈസൽ എന്നിവർ സംസാരിച്ചു. ചാന്ദിനിയുടെ മാതാവ് ശാന്തി, പിതാവ് മോഹൻ ,സഹോദരൻ ചന്ദു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.