
ആലപ്പുഴ : ബി.എസ്.എൻ.എൽ ടെലിഫോൺ കണക്ഷന്റെ കുടിശ്ശിക തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയതിനാൽ റവന്യൂ റിക്കവറി നടപടികൾ നേരിടുന്നവർക്ക് പലിശയടക്കം തുക അടച്ചു തീർത്ത് നടപടി ഒഴിവാക്കാനായി ഒരവസരം കൂടി നൽകും. നാളെ രാവിലെ 10മുതൽ അമ്പലപ്പുഴ,കുട്ടനാട് ,മാവേലിക്കര, ചേർത്തല, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്ക് ഓഫീസുകളിലാണ് റവന്യൂ റിക്കവറി ഒത്തുതീർപ്പ് സംഗമം. കുടിശ്ശിക പൂർണമായും അടച്ചുതീർക്കുന്നവർക്ക് പരമാവധി ഇളവുകൾ അനുവദിക്കും. ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ജനറൽ മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9447151900.