ആലപ്പുഴ : സംസ്ഥാന വനം വന്യജീവി വകുപ്പ് സാമൂഹ്യവനവൽക്കരണ വിഭാഗത്തിന്റെ ജില്ലാ നഴ്സറിയുടെ ഉദ്ഘാടനവും സ്‌നേക്ക് റെസ്‌ക്യൂ കിറ്റ് വിതരണവും 22 ന് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിക്കും. പുറക്കാട് സ്മൃതിവനത്തിൽ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ കെ.സി.വേണുഗോപാൽ എം.പി മുഖ്യതിഥിയാവും. എച്ച്.സലാം എം.എൽ.എ അധ്യക്ഷത വഹിക്കും. സംസ്ഥാനസർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയാണ് പുറക്കാട് ഗ്രാമപഞ്ചായത്തിലെ ഗാന്ധിവനം പദ്ധതി പ്രദേശത്ത് ജില്ലാ ഫോറസ്റ്റ് നഴ്സറി നിർമ്മാണം പൂർത്തീകരിച്ചത്. വിഷപ്പാമ്പ് രക്ഷാപ്രവർത്തനത്തിൽ പരിശീലനം ലഭിച്ചവർക്ക് സ്‌നേക്ക് റെസ്‌ക്യൂ കിറ്റും ചടങ്ങിൽ മന്ത്രി വിതരണം ചെയ്യും.