ചെങ്ങന്നൂർ : ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി ആസൂത്രണവും ക്രമീകരണങ്ങളും വിലയിരുത്തുന്നതിനുള്ള അവലോകന യോഗം നാളെ രാവിലെ 10.30ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നടക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി അദ്ധ്യക്ഷത വഹിക്കും. മന്ത്രി സജി ചെറിയാൻ യോഗം ഉദ്ഘാടനം ചെയ്യും. ശബരിമല തീർത്ഥാടകരുടെ യാത്രാസൗകര്യങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ചർച്ചചെയ്യുന്നതിന് തിരുവനന്തപുരം ഡിവിഷൻ റെയിൽവേ മാനേജർ ഡോ.മനീഷ് തപ്ലിയാൽ മുഖ്യാതിഥിയായി പങ്കെടുക്കും. അയ്യപ്പ സേവാസംഘം, വ്യാപാര സംഘടന, പ്രസ് ക്ലബ് എന്നിവയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.