ഹരിപ്പാട്: സമ്പൂർണ പാർപ്പിട ലക്ഷ്യം കൈവരിക്കുന്നതിന് ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തൃക്കുന്നപ്പുഴ, കാർത്തികപ്പള്ളി, പള്ളിപ്പാട്, വീയപുരം, ചെറുതന,കുമാരപുരം, കരുവാറ്റ ഗ്രാമപ്പഞ്ചായത്തുകളിൽ പി .എം.എ.വൈ ഗുണഭോക്താക്കളുടെ രജിസ്ട്രേഷൻ തുടങ്ങി. ഗുണഭോക്തൃപട്ടിക ഗ്രാമപ്പഞ്ചായത്തുകളിൽ ലഭ്യമാണ്. അർഹതയുള്ളവർ 25 നകം രജിസ്ട്രേഷൻ നടപടികൾക്കായി അതത് ഗ്രാമപഞ്ചായത്തുകളിലോ ഹരിപ്പാട് ബ്ലോക്ക് ഓഫീസിലോ ഹാജരാകണം. രേഖകളും ഹാജരാക്കണം.