ആലപ്പുഴ: ബാലസംഘം ജില്ലാ സമ്മേളനത്തിനു ആലപ്പുഴ ജൻഡർ പാർക്കിൽ തുടക്കമായി. ജില്ലാ പ്രസിഡന്റ് വർഷ സജീവ് പതാക ഉയർത്തി. സമ്മേളനം യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ പി.പി. ചിത്തരഞ്ജൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി അഭിരാം രഞ്ജിത്ത് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി ആദിൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.സമ്മേളനം ഇന്നും തുടരും.