മാന്നാർ: പുതിയതായി നിയമിതരായ മാന്നാർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികൾ ഇന്ന് ചുമതല ഏൽക്കും. ഇന്ന് ഉച്ചക്ക് 2.30 ന് മാന്നാർ വ്യാപാരഭവനിൽ നടക്കുന്ന ചടങ്ങ് ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് സുജിത്ത് ശ്രീരംഗം അദ്ധ്യക്ഷനാകും.