
മാന്നാർ: 611-ാം നമ്പർ കുട്ടമ്പേരുർ സർവീസ് സഹകരണ ബാങ്കിന്റ 100-ാമത് വാർഷിക പൊതുയോഗവും സഹകാരി സംഗമവും 2023 -2024 വർഷത്തെ വിദ്യാഭ്യാസ അവാർഡ് വിതരണവും കുട്ടമ്പേരുർ യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ബാങ്ക് പ്രസിഡന്റ് ഡോ.കെ.മോഹനൻ പിള്ള ഉദ്‌ഘാടനം നിർവ്വഹിച്ചു. 2023-2024 വർഷത്തെ ലാഭവിഹിതം 12 ശതമാനം വിതരണം ചെയ്യാൻ തീരുമാനിച്ചു . 2023-2024 വർഷത്തെ റിപ്പോർട്ടും കണക്കുകളും 2024-25 വർഷത്തെ ബഡ്ജറ്റും സെക്രട്ടറി പി.ആർ.സജികുമാർ അവതരിപ്പിച്ചു. യോഗത്തിൽ ഭരണസമിതി അംഗങ്ങളായ കെ.പി.രാജേന്ദ്രപ്രസാദ്, ഹരികൃഷ്ണൻ, സുധാമണി, പ്രീതാഭായ്, അർച്ചന എന്നിവർ സംസാരിച്ചു.