manu

ആലപ്പുഴ: ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ വെട്ടിയാർ മനു ഭവനം വീട്ടിൽ മനുവിനെ (ചന്ത മനു, 33) കാപ്പാ നിയമം ലംഘിച്ചതിന് കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തു. ആറോളം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട മനുവിനെ ജില്ലാ പൊലീസ് മേധാവിയുടെ ശുപാർശ പ്രകാരം എറണാകുളം റെയിഞ്ച് ഡി.ഐ.ജി കാപ്പാ നിയമപ്രകാരം നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് സെപ്തംബർ ഒമ്പത് മുതൽ ഒരു വർഷത്തേക്ക് ജില്ലയിൽ നിന്ന് നാടുകടത്തിയിരുന്നു. ഈ ഉത്തരവ് ലംഘിച്ച് സെപ്തംബർ 26ന് ജില്ലയിൽ പ്രവേശിച്ച് സനീഷ് എന്നയാളെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയും തുടർന്ന് ഒളിവിൽ പോവുകയും ചെയ്തു. ഒളിവിൽ താമസിച്ചിരുന്ന പ്രതിയെ കുറത്തികാട് സി.ഐ മോഹിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. അന്വേഷണസംഘത്തിൽ എ.എസ്.ഐ രാജേഷ്, സി.പി.ഒമാരായ രാജേഷ്, ഷിതിൻ രാജ് എന്നിവരുമുണ്ടായിരുന്നു.