
മാന്നാർ: വരാനിരിക്കുന്ന വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ ജനദ്രോഹ സർക്കാരിനെതിരെയുള്ള വിധിയെഴുത്ത് ആയിരിക്കുമെന്നും യു.ഡി.എഫ് ചരിത്ര വിജയം നേടുമെന്നും എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എം.എൽ.എ പറഞ്ഞു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹിളാ കോൺഗ്രസ് മാന്നാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ബ്ലോക്ക് ലെവൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.സി.വിഷ്ണുനാഥ്. മഹിളാ കോൺഗ്രസ് മാന്നാർ ബ്ലോക്ക് പ്രസിഡന്റ് രാധാമണി ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി മനോജ് സി.ശേഖർ ഇന്ത്യയും ഇന്ത്യൻ നാഷണൽ കോൺഗ്രസും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. വത്സല ബാലകൃഷ്ണൻ, ചിത്ര എം.നായർ, സജി മെഹബൂബ്, അഡ്വ.കെ.ആർ മുരളീധരൻ, തോമസ് ചാക്കോ, ഹരി പാണ്ടനാട്, അഡ്വ.ഡി. നാഗേഷ് കുമാർ, സുജിത്ത് ശ്രീരംഗം, ജോജി ചെറിയാൻ, അജിത്ത് പഴവൂർ, മറിയാമ്മ ചെറിയാൻ, ശ്രീലത ഓമനക്കുട്ടൻ, കെ.എസ് ബീന, മധു പുഴയോരം, ഹരികുട്ടംപേരൂർ, ജ്യോതി വേലൂർമഠം, ഷെറിൻ സാറ സൈമൺ, ജോളി ഫിലിപ്പ്, ബിനി സുനിൽ, ഓമന കൃഷ്ണൻ, അനിൽ മാന്തറ, രാകേഷ് ടി.ആർ, എന്നിവർ സംസാരിച്ചു.