avd

മുഹമ്മ : പാതിരാമണൽ ദ്വീപിന്റെ സമഗ്ര വികസനത്തിന് നടപടിയെടുക്കുമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. മുൻ എം.പി എ.എം. ആരിഫ് പ്രാദേശിക വികസന ഫണ്ടിൽപ്പെടുത്തി അനുവദിച്ച 25 ലക്ഷം മുടക്കി പാതിരാമണലിൽ നിർമ്മിച്ച കുട്ടികളുടെ പാർക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി . ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു, ജില്ലാ പഞ്ചായത്തംഗം വി.ഉത്തമൻ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി.റെജി, ബ്ളോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൻ എം.എസ്.ലത, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ സി.ഡി.വിശ്വനാഥൻ, എം.ചന്ദ്ര ,നസീമ ടീച്ചർ ,ബ്ലോക്ക് പഞ്ചായത്തംഗം സിന്ധുരാജീവ് ,പഞ്ചായത്തംഗങ്ങളായ ലൈലാ ഷാജി, വിനോമ്മാ രാജു ,നിഷ പ്രദീപ് ,വി.വിഷ്ണു ,കുഞ്ഞുമോൾ ഷാനവാസ് ,ഷെജിമോൾ സജീവ് ,പഞ്ചായത്ത് സെക്രട്ടറി എം.പി. മഹീധരൻ, സി ഡി എസ് ചെയർപേഴ്സൻ സേതുഭായി, കേരള മൽസ്യതൊഴിലാളി കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സന്തോഷ് ഷൺമുഖൻ ,കെ. ഡി. അനിൽകുമാർ ,ആര്യാട് ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.എം. ഷിബു എന്നിവർ സംസാരിച്ചു.