d

മുഹമ്മ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) മണ്ണഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ കുടുംബമേള നടന്നു. പെൻഷണേഴ്സ് യൂണിയൻ ആര്യാട് ബ്ലോക്ക് പ്രസിഡന്റ് ആർ.ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് യു.പി.അംബികേശൻ അദ്ധ്യക്ഷനായ സംഗമത്തിൽ കവിയും ഗാനരചയിതാവുമായ സി.ജി. മധു കാവുങ്കൽ മുതിർന്ന അംഗങ്ങളെ ആദരിച്ചു.

പി.എൻ. ശശിധരൻ നായർ, എം. ഹഫ്സ ബീവി, പി.എൻ. നടരാജൻ, കെ.ടി.മോളി തുടങ്ങിയവർ സംസാരിച്ചു. തുറവൂർ വിപഞ്ചിക ചിരി ക്ലബിന്റെ ചിരി യോഗ ക്ലാസിന് വി. വിജയനാഥ് നേതൃത്വം നൽകി.