ad

മണ്ണഞ്ചേരി: ആര്യാട് ബ്ലോക്ക്‌ പഞ്ചായത്ത് കുടുംബശ്രീ മൈക്രോ എന്റെർപ്രൈസ് റിസോഴ്സ് സെന്റർ പി. പി. ചിത്തരഞ്ജൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. വി. അജിത് കുമാർ അധ്യക്ഷനായി. സൂക്ഷ്മ സംരംഭ - ജെ എൽ ജി യൂണിറ്റുകളുടെ പ്രദർശന വിപണന മേള മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി. പി. സംഗീതയും എംപ്ലോയബിലിറ്റി സെന്റർ ജില്ലാ പഞ്ചായത്ത് അംഗം ആർ. റിയാസും ഉദ്ഘാടനം ചെയ്തു. അയൽക്കൂട്ട എ ഡി എസ്, ആർഎഫ് കെ. പി. ഉല്ലാസ് വിതരണം ചെയ്തു. ജില്ലാ മിഷൻ കോ -ഓർഡിനേറ്റർ എസ്. രഞ്ജിത്ത് പദ്ധതി വിശദീകരിച്ചു. എം ഇ ആർ സി ചെയർപേഴ്സൺ അമ്പിളി ദാസ്‌ സ്വാഗതവും ചാർജ് ഓഫീസർ എം. ജി. സുരേഷ് നന്ദിയും പറഞ്ഞു.