മാവേലിക്കര: തഴക്കരയിൽ നടന്ന മഹിളാ കോൺഗ്രസ് നൂറനാട് ബ്ലോക്ക് ക്യാമ്പ് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് നിഷ നസീർ അദ്ധ്യക്ഷയായി. കെ.പി.സി.സി നിർവ്വാഹക സമിതി അംഗം കോശി.എം കോശി മുഖ്യ പ്രഭാഷണം നടത്തി. രാജാറാം, ജോൺ കെ മാത്യു എന്നിവർ ക്ലാസ്സ് നയിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജി.ഹരിപ്രകാശ്, കുഞ്ഞുമോൾ രാജു, കൃഷ്ണകുമാരി, ബീന, ശ്രീലത, വന്ദന സുരേഷ്, സൂര്യ വിജയകുമാർ,അനിതാ സജി, വിമലമ്, മീനു സജീവ്, രാധാമണി, സ്മിത,ജയ രവി തുടങ്ങിയവർ സംസാരിച്ചു.