ചേർത്തല : ട്രസ്റ്റ് ഇന്നവേറ്റീവ് സ്റ്റഡീസിന്റെ കീഴിലുള്ള ബാങ്ക്,കേന്ദ്ര സർക്കാർ,റെയിൽവേ പരീക്ഷകൾക്കായുള്ള പരിശീലന സ്ഥാപനമായ കൊച്ചിൻ റെയ്സ് അക്കാദമി ചേർത്തലയിൽ പ്രവർത്തനം ആരംഭിക്കുന്നു. 24ന് രാവിലെ 10ന് ചേർത്തല എൻ.എസ്.എസ്. യൂണിയൻ മന്ദിരത്തിൽ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.സാധാരണക്കാരായ വിദ്യാർത്ഥികളെ ഉന്നത ജോലികളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തിലാണ് ശാസ്ത്രീയമായ പരിശീലനം ലക്ഷ്യമാക്കി സ്ഥാപനം ചേർത്തലയിൽ പ്രവർത്തനം തുടങ്ങുന്നതെന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ.പി.വി. ലൂയിസ്,ജനറൽ മാനേജർ ഓപ്പറേഷൻസ് സുനിൽ.പി.കൈമൾ,ഡി.ജി.എം സ്വരൂപ് മേനോൻ,ശാഖാ മാനേജർ എം.വൈശാഖ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.