കുട്ടനാട് : കെ.എസ്.എസ്.പി.യു നീലംപേരൂർ യൂണിറ്റ് കുടുംബസംഗമവും കലാപരിപാടികളും നീലംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.വിത്തവാൻ അദ്ധ്യക്ഷനായി. രാമങ്കരി യൂണിറ്റ് പ്രസിഡന്റ് എൻ .ഐ തോമസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി ഇ. എൻ.ചന്ദ്രബോസ്, കെ.പി.ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു .