photo

ചേർത്തല : വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ചേർത്തല, തുറവൂർ സബ് ജില്ലകളിലെ സ്‌കൂളുകളിലെ പാചകത്തൊഴിലാളികൾക്കായി പാചക മത്സരം സംഘടിപ്പിച്ചു.ചേർത്തല നഗരസഭാദ്ധ്യക്ഷ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു.
മത്സരത്തിന്റെ ഭാഗമായി വിവിധ ഇനം ഭക്ഷണങ്ങൾ പാചകം ചെയ്തു. പ്രദർശവും സംഘടിപ്പിച്ചു. വിജയികളായവർക്ക് നഗരസഭാദ്ധ്യക്ഷ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. വിജയികൾക്ക് റവന്യു ജില്ലാതലത്തിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാം. എ.ഇ.ഒമാരായ സി.മധു,ഹെലൻ കുഞ്ഞുകുഞ്ഞ്, ഉച്ചഭക്ഷണ വിഭാഗം ഓഫീസർമാരായ എ.ആർ.ഡെന്നീസ്, കെ.എ.അനീഷ എന്നിവർ നേതൃത്വം നൽകി.