ആലപ്പുഴ : ഗോവയിൽ വച്ച് നടന്ന നാഷണൽ യൂത്ത് ഗെയിംസിൽ ജാവലിൻത്രോയിൽ സ്വർണമെഡൽ നേടിയ കേരളതാരം പി. ശ്രീകാന്തിനെ എസ്.എൻ.ഡി.പി യോഗം 478-ാം നമ്പർ തുമ്പോളി ശാഖയ്ക്ക് വേണ്ടി അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് ആദരിച്ചു. തുമ്പോളി ശാഖാ അംഗം കൊമ്മാടി പനയ്ക്കൽ വീട്ടിൽ പ്രസാദ് കുമാറിന്റെയും ജ്യോതിയുടേയും പുത്രനായ ശ്രീകാന്ത് ചെന്നൈ ധനലക്ഷ്മി ശ്രീനിവാസൻ കോളേജിൽ മൂന്നാം വർഷ ഫിസിക്കൽ എഡ്യൂക്കേഷൻ വിദ്യാർത്ഥിയാണ്. യോഗത്തിൽ ശാഖായോഗം പ്രസിഡന്റ് വി.ബി.രണദേവ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ വി.ആർ വിദ്യാധരൻ , യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി കെ.എസ്.വിഷ്ണു , പെൻഷണേഴ്സ് കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.എസ്. ദീപു ,ഡി.ജി.സാരഥി എന്നിവർ സംസാരിച്ചു. ശാഖായോഗം സെക്രട്ടറി ജി.മോഹൻകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എം.ബൈജു നന്ദിയും പറഞ്ഞു.