photo

ചേർത്തല:എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് 351-ാംനമ്പറിലെ വോളണ്ടിയേഴ്സ് പങ്കാളിത്ത ഗ്രാമമായ 'മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ ബഡ്സ് സ്‌പെഷ്യൽ സ്‌കൂളിലേക്കായി , ഫാനും ഭക്ഷ്യവസ്തുക്കളും സമാഹരിച്ച് നൽകി.പഞ്ചായത്ത് അംഗം പ്രീതയിൽ നിന്ന് ബഡ്സ് സ്‌പെഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ ശരണ്യ ഏറ്റുവാങ്ങി. സ്‌കൂൾ പ്രിൻസിപ്പൽ ടി.പ്രസന്നകുമാർ, പ്രോഗ്രാം ഓഫീസർ ഡോ.ഭാഗ്യലിന തുടങ്ങിയവർ നേതൃത്വം നൽകി.