
ആലപ്പുഴ: എൽഎൽ.ബി പരീക്ഷയിൽ ഉന്നത വിജയം നേടിയ പുള്ളിക്കണക്ക് ഇടയില പറമ്പിൽ കെ.നിസാറിന്റെ മകൾ അനീഷമോളെ കോൺഗ്രസ് കൃഷ്ണപുരം നോർത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. അനുമോദനസമ്മേളനം കെ.പി.സി.സി സെക്രട്ടറി എൻ രവി ഉദ്ഘാടനം ചെയ്തു. നോർത്ത് മണ്ഡലം പ്രസിഡന്റ് കെ.നാസർ അദ്ധ്യക്ഷത വഹിച്ചു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ചിറപ്പുറത്ത് മുരളി മുഖ്യപ്രഭാഷണം നടത്തി. ശ്രീഹരി കോടിരേത്ത്, കെ.വി റെജി കുമാർ, വൈ.ഹാരീസ് ഹബീബുള്ള, എസ്.മോഹനൻ, റസീന ബദർ, അമരേശൻ, അബ്ദുൽസലാം, കൊച്ചു ചെറുക്കൻ എന്നിവർ പ്രസംഗിച്ചു.