ആലപ്പുഴ: എൻ.എം ട്രസ്റ്റ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ക്യാൻസർ, ഡയാലിസിസ്,കിടപ്പ് രോഗികൾക്കായി നടത്തിയ സംഗമം 'അലിവ് 2024' അഡീഷണൽ ജില്ലാ മജിസ്‌ട്രേട്ട് ആശാ.സി. എബ്രഹാംഉദ്ഘാടനം ചെയ്തു. രോഗികളുടെ സംഗമത്തിന് പുറമേ, മാജിക്,ഷോ, ഭിന്നശേഷികുട്ടികളുടെ കലാഭിരുചി പ്രകടിപ്പിക്കൽ, പാലിയേറ്റീവ്‌കെയർ പ്രവർത്തകരെ അനുമോദിക്കൽ എന്നീ പരിപാടികളും നടന്നു. എൻ.എം ട്രസ്റ്റ് ചെയർമാൻ എ.എസ്.നജ്മുദീൻ, കൺവീനർ എ.എം.റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി.