ksspu

ആലപ്പുഴ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ നേതാജി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബമേള സംഘടിപ്പിച്ചു. കെ.എസ്.എസ്.പി.യു ആര്യാട് ബ്ലോക്ക് പ്രസിഡന്റ് ആർ.ലക്ഷ്മണൻ കുടുംബമേള ഉദ്ഘാടനം ചെയ്തു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എം.ഉഷാകുമാരിയെയും (തമ്പകച്ചുവട് ഗവ. യു.പി സ്‌കൂൾ പ്രഥമ അദ്ധ്യാപിക) കലാ-കായിക-വിദ്യാഭ്യാസ രംഗങ്ങളിൽ മികവ് തെളിയിച്ച മറ്റ് പ്രതിഭകളേയും ചടങ്ങിൽ ആദരിച്ചു. എം.ഉഷാകുമാരി, ലതിക ഉദയൻ, ദീപ സുരേഷ്, വി.എം.ജയമോഹനൻ, കെ.ജി.രാജേന്ദ്രൻ, വി.അഭയദേവ്, ടി.കെ.ശരവണൻ, എസ്.രവീന്ദ്രൻ, വി.സന്തോഷ്‌കുമാർ, എൻ.ബേബി എന്നിവർ സംസാരിച്ചു. ആർദ്രം നോഡൽ ഓഫീസർ ഡോ.ബിനോയ് ആരോഗ്യ ബോധവത്ക്കരണ ക്ലാസ് നയിച്ചു.