s


ആലപ്പുഴ: എം.പിയുടെ പ്രാദേശിക വികസന പദ്ധതിയിൽപ്പെടുത്തി ജെബി മേത്തർ ലജ്നത്തുൽ മുഹമ്മദിയ്യ ഹയർ സെക്കന്ററി സ്‌കൂളിന് അനുവദിച്ച 38 ലാപ്‌ടോപ്പുകൾ കൈമാറി. ചടങ്ങ് ഓൺലൈനായി കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. ജെബി മേത്തർ എം.പി ലാപ്ടോപ്പുകൾ കൈമാറി. സ്‌കൂൾ മാനേജർ എ.എം.നസീർ അധ്യക്ഷത വഹിച്ചു.
ലജനത്ത് ട്രഷറർ എസ്. എം ഷെരീഫ് സ്വാഗതം പറഞ്ഞു. മുനിസിപ്പൽ ചെയർപേഴ്സൺ കെ.കെ.ജയമ്മ, കൗൺസിലർ പി. രതീഷ്, പി.ടി.എ പ്രസിഡന്റ് ഷാജി ജമാൽ സംസാരിച്ചു. പ്രിൻസിപ്പൽ അഷ്റഫ് കുഞ്ഞാശാൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് ഇ. സീന നന്ദി പറഞ്ഞു.