ആലപ്പുഴ :നെല്ലിന്റെ കയറ്റുകൂലി പൂർണമായും ചുമട്ടുകാർക്ക് സപ്ലൈകോ നൽകുകയോ കർഷകർ നൽകേണ്ടി വന്നാൽ അത് തിരിച്ചു നൽകുകയോ ചെയ്യണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ സാരാംശം ഉൾക്കൊണ്ടുള്ള നടപടി ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന് കുട്ടനാട് ഇന്റഗ്രൽ ഡെവലപ്പ്മെന്റ് സൊസൈറ്റി

(കിഡ്സ്‌ ) ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ. പ്രദീപ് കൂട്ടാല യോഗത്തിൽ അധ്യക്ഷത വഹിച്ചു. പി .എം കുര്യൻ നങ്ങച്ചി വീട്ടിൽ ചിറയിൽ,ജോസ് അക്കരക്കളം, റോജസ് ജോസ് , ജോജോ മാത്യു പൂപ്പള്ളി ,തോമസ് മത്തായി കരിക്കമ്പള്ളിൽ, സുരേഷ് ജോസഫ് മങ്ങാട്ട്, ആൻസൺ ആന്റണി ഇളമതയിൽ, ഷൈൻ ജോസഫ് മായിപ്പറപ്പള്ളിൽ എന്നിവർ സംസാരിച്ചു.