s

തിരുവനന്തപുരം : ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക, വിജ്ഞാനത്തെയും മാനവികതയെയും സംസ്‌കാരത്തെയും സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി നവംബർ 27, 28, 29 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന എ.ഐ.ഡി.എസ്.ഒ പത്താമത് അഖിലേന്ത്യാ വിദ്യാർത്ഥി സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി ശക്തി സംസ്ഥാന ജാഥ നാളെ വൈകിട്ട് തിരുവനന്തപുരത്ത് അഖിലേന്ത്യാ പ്രസിഡന്റ് വി. എൻ. രാജശേഖർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ. എസ്. അലീന നയിക്കുന്ന ജാഥ എല്ലാ ജില്ലകളിലും പര്യടനം നടത്തി നവംബർ 9ന് കാസർകോട് സമാപിക്കും.