ആലപ്പുഴ : 78-ാമത് പുന്നപ്ര -വയലാർ വാർഷിക വാരാചരണത്തിന് പുന്നപ്രയിൽ തുടക്കമായി. വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ.കെ.ജയൻ രക്തസാക്ഷി മണ്ഡപത്തിൽ പതാകയുയർത്തി.

'പുന്നപ്ര -വയലാറിന്റെ സമകാലിക പ്രസക്തി' എന്ന വിഷയത്തിൽ നടന്ന സെമിനാർ പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ കെ.പ്രസാദ് ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ 10ന് സമരഭൂമിയിൽ കലാസാഹിത്യ മത്സരങ്ങളും സി.പി.എം അമ്പലപ്പുഴ ഏരിയ കമ്മിറ്റി ഓഫീസിൽ രചനാമത്സരങ്ങളും നടക്കും. വൈകിട്ട് 4ന് കവിയരങ്ങ് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം.മാക്കിയിൽ ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് 6ന് സാംസ്കാരികസമ്മേളനം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും. എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷനാകും. 23ന് ആയിരങ്ങൾ പങ്കെടുക്കുന്ന പുഷ്പാർച്ചനാറാലി നടക്കും. പുന്നപ്ര തെക്ക്-വടക്ക് പഞ്ചായത്തുകളിലെ സംഘാടക സമിതികളുടെ നേതൃത്വത്തിൽ സമരഭൂമിയിലെ ബലികുടീരത്തിൽ രാവിലെ 11ന് പുഷ്പാർച്ചന, തുടർന്ന് രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് എന്നിവർ പ്രസംഗിക്കും.

വൈകിട്ട് 6ന് പറവൂരിൽ ചേരുന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ഇ.കെ.ജയൻ അദ്ധ്യക്ഷനാകും.