kotiyett

മാന്നാർ: കുട്ടംപേരൂർ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി. വികാരി ഫാ.ടി.ടി തോമസ് കൊടിയേറ്റ് കർമ്മം നിർവഹിച്ചു. മാത്യൂസ് റമ്പാൻ സഹകാർമ്മികനായിരുന്നു. പെരുന്നാളിനോട് അനുബന്ധിച്ച് 23 ന് ഒരുക്ക ധ്യാനവും 25ന് സ്ത്രീ ശാക്തീകരണ സെമിനാറും നടക്കും. നവംബർ 1ന് വൈകിട്ട് 3.30ന് പരുമല പദയാത്രയോടെ പെരുന്നാൾ സമാപിക്കും.