
അമ്പലപ്പുഴ : കോമന സരോവരത്തിൽ ഹരികുമാർ കുട്ടൻപിള്ളയുടെ അമ്മ കമലമ്മയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പുന്നപ്ര ശാന്തിഭവനിലെ അന്തേവാസികൾക്ക് അന്നദാനം നടത്തി. സഹോദരിമാരായ പത്മ,കൃഷ്ണ എന്നിവരും പൊതു പ്രവർത്തകരായ അഫ്സൽ രാജ, പി. എ. കുഞ്ഞുമോൻ,അക്ബർ, വിനോദ്, നിജാബ്, ഷെമീർ, പവിത്രൻ, അഷ്‌റഫ്, ഷറഫ്, ഫൈസൽ, നവാസ് തുടങ്ങിയവർ പങ്കെടുത്തു.ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ നന്ദി പറഞ്ഞു.ശാന്തി ഭവനിലെ അന്നദാനനിരക്ക് : പ്രഭാത ഭക്ഷണം: 7500 രൂപ.ഉച്ചക്ക് 15000 രൂപ, നാലു മണിക്ക്: 4000 രൂപ, രാത്രി :7000 രൂപ. അന്നദാനത്തിനായി ബന്ധപ്പെടുക: ഫോൺ: 9447403035,0477 2287322.