
അമ്പലപ്പുഴ: 32 - മത് ആലപ്പുഴ ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് പുന്നപ്ര യു.പി സ്കൂളിൽ സ്പോട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്തു. ദേശീയ സീനിയർ മത്സര മെഡൽ ജേതാവ് ആർ.രാഹുൽ, കേരള ഫോക് ലോർ അക്കാഡമി ജേതാക്കളായ പ്രകാശ് പണിക്കർ ഗുരുക്കൾ, കെ.ആർ.രദീപ് ഗുരുക്കൾ എന്നിവരെ അനുമോദിച്ചു. 19 കളരികളിൽ നിന്നായി ഇരുനൂറിലധികം മത്സരാർത്ഥികൾ പങ്കെടുത്തു. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ്സ് സമ്മാന ദാനം നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് എൻ.ഡി. സന്തോഷ് ഗുരുക്കൾ അദ്ധ്യക്ഷനായി.