
ചേപ്പാട്: ഏവൂർ തെക്ക് 1117ാംനമ്പർ എൻ.എസ്.എസ് കരയോഗം, കായംകുളം ഡി.ഡി.ആർ.സി ലാബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ തൈറോയ്ഡ് നിർണയ ക്യാമ്പ് നടത്തി. 150 ഓളം പേർ പരിശോധനയ്ക്കെത്തിയ
ക്യാമ്പ് സ്പോൺസർ ചെയ്തത് ജഗദീഷ് ചക്കോലിലാണ്. കരയോഗം പ്രസിഡന്റ് പ്രമോദ്,സെക്രട്ടറി ഗോപിനാഥൻനായർ,ട്രഷറർ രാധാകൃഷ്ണപിള്ള,എക്സിക്യൂട്ടീവ് അംഗങ്ങളായ മോഹനൻ പിള്ള, ഹരി ചിറ്റക്കാട്ട്, കെ.പി.രാധാകൃഷ്ണപിള്ള, ഗിരീഷ്, രഞ്ജന, മിനി, ബിന്ദു , വേണു കെ.നായർ എന്നിവർ സംസാരിച്ചു.