
മുഹമ്മ: മുഹമ്മ പുല്ലമ്പാറയിൽ നടത്തിയ വിഷ രഹിത പച്ചക്കറിയുടെ വിളവെടുപ്പ് ഉദ്ഘാടനം മുഹമ്മ സി.ഐ ലൈസാദ് മുഹമ്മദ് നിർവഹിച്ചു .ശ്രീജിത്ത് സുകുമാരൻ പുല്ലമ്പാറയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ജൈവകർഷകനായ സാജനും ഭാര്യ പ്രവീണയും ചേർന്നാണ് കൃഷി നടത്തിയത്. രണ്ട് മാസം മുൻപാണ് കൃഷി തുടങ്ങിയത്. ഇതിൽ വെണ്ടകൃഷിയുടെ വിളവെടുപ്പാണ് നടന്നത്. പഞ്ചായത്തംഗം ലതീഷ് ബി.ചന്ദ്രൻ, കർഷകൻ ശാന്തപ്പൻ എന്നിവർ സംസാരിച്ചു. ജൈവ കൃഷിക്കാരായ സാജനും കുടുംബത്തിനും ജൈവ കൃഷി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കഴിയട്ടെയെന്ന് ശ്രീജിത്ത് സുകുമാരൻ പറഞ്ഞു .