
മുഹമ്മ: സർവീസിൽ നിന്ന് വിരമിക്കുന്നവർ ജനസേവന പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന് ഡോ. അലക്സാണ്ടർ ജേക്കബ് പറഞ്ഞു. പൊലീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം മുഹമ്മയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
ജില്ലാ പ്രസിഡന്റ് ഐവാൻ രത്തിനം അദ്ധ്യക്ഷത വഹിച്ചു.മുഹമ്മ സർക്കിൾ ഇൻസ്പെക്ടർ ലൈസാദ് മുഹമ്മദ് സമ്മാനദാനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു ,അസോസിയേഷൻ ജില്ലാ സെക്രട്ടറി ജി.ഹരിദാസ് , അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ.ജോസ് ,വൈസ് പ്രസിഡന്റ് കെ.പി. മോഹൻ ദാസ് ,കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് കെ.പി.ധനീഷ്, കെ.പി.എ ജില്ലാ പ്രസിഡന്റ് ഹാഷീർ ,മുതുകുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഓച്ചിറ ചന്ദ്രൻ ,ആര്യാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. പ്രകാശ് ബാബു, മാരാരിക്കുളം തെക്ക് പഞ്ചായത്തംഗം കെ.എസ് .റിച്ചാർഡ് ,അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.സോമരാജൻ ,സ്വാഗത സംഘം ചെയർമാൻ കെ.പി. അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു.