
മുഹമ്മ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ മുഹമ്മ മണ്ഡലം സമ്മേളനം മുഹമ്മ എൻ.എസ്.എസ് ആഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ് ബി.ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്തു. ശമ്പള പരിഷ്കരണ കുടിശ്ശികയോടോപ്പം ക്ഷാമാശ്വാസകുടിശ്ശിക 22ശതമാനം അനുവദിയ്ക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എൻ.ആർ.സനന്ദൻ അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി ബി. രത്നാകരൻ. സ്വാഗതം പറഞ്ഞു. നിയോജക മണ്ഡലം സെക്രട്ടറി ടി. ഡി. രാജൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗം ടി.ആർ.സുധീർ , സി. എ. ജയശ്രീ , കെ. രാജേന്ദ്രൻ എ. സത്യൻ, എൻ. രവിലാൽ കെ. എ. ആന്റണി എന്നിവർ സംസാരിച്ചു.