
മാന്നാർ: ശാന്തിനിവാസ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചെന്നിത്തല ചെറുകോൽ ഈഴക്കടവ് അൽഫോൻസാ ധ്യാനകേന്ദ്രത്തിൽ നടന്ന അമ്മമാർക്കുള്ള ഓണക്കോടി വിതരണവും ഓണസദ്യയും ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷാജി സോണ ഉദ്ഘാടനം ചെയ്തു. സൗജന്യ മരുന്നു വിതരണം കൃഷ്ണകുമാർ പ്രസന്ന ഭവനം നിർവഹിച്ചു പൊതിച്ചോറ് വിതരണം സൗഹൃദവേദി പ്രസിഡൻറ് ഉണ്ണി തൈശ്ശേരി നിർവഹിച്ചു. പുലിയൂർ ശാന്തിതീരത്ത് നടന്ന 24-ാ മത് പൊതിച്ചോറ് വിതരണം ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത് അംഗം പ്രമോദ് അമ്പാടി നിർവഹിച്ചു. ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിൽ നടന്ന ഓണസദ്യ ഉദ്‌ഘാടനം സൊസൈറ്റി അംഗം ശശികുമാർ ബാംഗ്ലൂർ നിർവഹിച്ചു. സൗജന്യ മരുന്ന് വിതരണവും പൊതിച്ചോറ് വിതരണവും കൃഷ്ണകുമാർ പ്രസന്ന ഭവനം നിർവഹിച്ചു. മാന്നാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന പൊതിച്ചോറ് വിതരണം മാന്നാർ ടൗൺ ക്ലബ് പ്രസിഡന്റ് ശിവദാസ് യു.പണിക്കർ നിർവഹിച്ചു. സൊസൈറ്റി കൺവീനർ സതീഷ് ശാന്തി നിവാസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.സന്തോഷ് കുമാർ, ഗംഗാധരൻ ശ്രീഗംഗ, ഹരി കുട്ടംപേരൂർ, ഫാ.ശാമുവേൽ, ജയശ്രീ മോഹൻ, ശരത് ഇരമത്തൂർ,ബിന്ദു.കെ.സി, മത്തായി.എൻ, പ്രദീപ് പരുമല, സുഭാഷ്ബാബു , ഉണ്ണി കുറ്റിയിൽ, ഹേമ കൃഷ്ണകുമാർ, സലിം ചാപ്രായിൽ, ആകാശ് രമേശ്, സിസ്റ്റർ ചെറുപുഷ്പം, സിസ്റ്റർ സാനിയ എന്നിവർ സംസാരിച്ചു.