തുറവൂർ: വളമംഗലം വടക്ക് 759-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗം താലൂക്ക് യൂണിയൻ സെക്രട്ടറി എസ്.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റും താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റുമായ അഡ്വ.എസ്.മുരളീകൃഷ്ണൻ അദ്ധ്യക്ഷനായി. വിദ്യാഭ്യാസ സ്കോളർഷിപ്പ്, ചികിത്സാ ആതുരസഹായം എന്നിവയുടെ വിതരണം യൂണിയൻ കമ്മിറ്റിയംഗം എൻ.രാമചന്ദ്രൻ നിർവഹിച്ചു. ഭാരവാഹികളായി അഡ്വ.എസ്.മുരളീകൃഷ്ണൻ (പ്രസിഡന്റ് ), ആർ.ജയചന്ദ്രൻ (സെക്രട്ടറി), കെ.ജി.മുരളികൃഷ്ണൻ (ട്രഷറർ), ജി.ഉണ്ണികൃഷ്ണൻ, ഉദയകുമാർ, കെ.ജി.അരുൺ ജി.ശീതളപ്രസാദ്, വി.എസ്. ശ്രീരാജ്, കെ.ആർ.രാഹുൽ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.