
ആലപ്പുഴ:ഭാരതീയ മത്സ്യ പ്രവർത്തക സംഘം ജില്ലാ കൺവെൻഷൻ രാഷ്ടീയ സ്വയം സേവക സംഘം കാര്യാലയത്തിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ശിശുപാലൻ തിരുവനന്തപുരം യോഗം ഉദ്ഘാടനം ചെയ്തു. മത്സ്യതൊഴിലാളികളുടെ പെൻഷൻ 5000 രൂപയാക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. മപുതിയ ഭാരവാഹികളായി പി.സി.കാർത്തികേയൻ( പ്രസിഡന്റ്), ശ്രീകുമാർ മുഹമ്മ (ജനറൽ സെക്രട്ടറി), കെ.ആർ. സജുമോൻ (ട്രഷറർ), അനിൽ ചെങ്ങന്നൂർ(വൈസ് പ്രസിഡന്റ് ),സജു മുഹമ്മ(വൈസ് പ്രസിഡന്റ്), പ്യാരിലാൽ സെക്രട്ടറി എന്നിവരെ യോഗം തിരഞ്ഞെടുത്തു. ജനുവരി 14 സമുദ്രപൂജ ജില്ലയിൽ വിപുലമായി നടത്തുവാൻ തീരുമാനിച്ചു.