തുറവൂർ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ തുറവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ കുടുംബമേള സംഘടിപ്പിച്ചു. തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ആർ.ഗീതാമണി അദ്ധ്യക്ഷയായി. യൂണിയൻ ജില്ലാ പ്രസിഡന്റ് എം.പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന അംഗങ്ങളെ ആദരിച്ചു. ടി ആർ.സുഗതൻ, രവീന്ദ്രനാഥകമ്മത്ത്, പുഷ്പരാജൻ തുടങ്ങിയവർ സംസാരിച്ചു.