
മാന്നാർ: സാധാരണക്കാരുടെ ജനജീവിതം ദുസ്സഹമാക്കിയ പിണറായി സർക്കാരിനെ പുറത്താക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി.ബാബുപ്രസാദ് പറഞ്ഞു. മാന്നാർ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയാകയായിരുന്നു അദ്ദേഹം. പുതിയതായി തിരഞ്ഞെടുത്ത ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റുമാർ, ട്രഷറർ, ജനറൽ സെക്രെട്ടറിമാർ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരാണ് ചുമതല ഏറ്റത്. ബ്ലോക്ക് പ്രസിഡന്റ് സുജിത്ത് ശ്രീരംഗം അദ്ധ്യക്ഷനായി. കെ.പി.സി.സി നിർവാഹക സമിതിയംഗം മാന്നാർ അബ്ദുൽ .ലത്തീഫ്, അഡ്വ.ഡി. വിജയകുമാർ, രാധേഷ് കണ്ണന്നൂർ, തോമസ് ചാക്കോ, സണ്ണി കോവിലകം, സിരി സത്യദേവ്, ഹരി പാണ്ടനാട് അഡ്വ.ഡി.നാഗേഷ് കുമാർ, അഡ്വ.കെ.വേണുഗോപാൽ, സുജ ജോഷ്വ, കെ.ബി യശോധരൻ, തമ്പി കൗണടി, റ്റി.കെ ഷാജഹാൻ, റ്റി.എസ് ഷെഫീക്ക്, അജിത്ത് പഴവൂർ, ഹരി കുട്ടമ്പേരൂർ, മധു പുഴയോരം, സണ്ണി പുഞ്ചമണ്ണിൽ, ഹരികുമാർ മൂരിത്തിട്ട, തോമസ്കുട്ടി കടവിൽ, രഘുനാഥ് പാർത്ഥസാരഥി, സജീവ് വെട്ടിക്കാട്ട്, സുരേഷ് തെക്കേക്കാട്ടിൽ, വത്സലാ ബാലകൃഷ്ണൻ, ചിത്ര എം.നായർ, രാധാമണി ശശീന്ദ്രൻ, സജി മെഹ്ബൂബ്, രാഹുൽ കൊഴുവല്ലൂർ, കഷ്ണൻകുട്ടി വട്ടവേലിൽ എന്നിവർ സംസാരിച്ചു.