പുന്നപ്ര: ചങ്ങനാശ്ശേരി അതിരൂപതയുടെ കാലം ചെയ്ത മെത്രാപൊലീത്ത മാർ ജെയിംസ് കാളാശേരിയുടെ എഴുപത്തിയഞ്ചാമത് ചരമ വാർഷിക ദിനാചരണം കത്തോലിക്കാ കോൺഗ്രസ് പുന്നപ്ര മാർ ഗ്രിഗോറിയോസ് ഇടവക യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 27ന് നടക്കും. രാവിലെ 9ന് അനുസ്മരണ സമ്മേളനം ഫാ. എബ്രഹാം കരിപ്പിംങ്ങാപുറം ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിക്കും. കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപതാ സെക്രട്ടറി എ.കെ.സെബാസ്റ്റ്യൻ, പി.ടി.ജോസഫ് പുത്തൻവീട്ടിൽ, കെ.ടി.ആന്റണി കണ്ണാട്ടുമഠം തുടങ്ങിയവർ സംസാരിക്കും.