photo

ചാരുംമൂട്: താമരക്കുളം 38-ാം നമ്പർ ദേവി വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെയും ദേശസേവിനി വനിതാ സമാജം -മന്നം ബാലസമാജം എന്നിവയുടെയും ആഭിമുഖ്യത്തിൽ നടന്ന കുടുംബ സംഗമവും ഓണാഘോഷവും പന്തളം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എസ്.പ്രസന്നൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.ആർ. ഗോപാലകൃഷ്ണപിള്ള, യൂണിയൻ സെക്രട്ടറി പത്മകുമാർ എന്നിവർ ഉന്ന വിജയം നേടിയ വിദ്യാർത്ഥികൾക്കും പ്രതിഭകൾക്കും സ്കോളർഷിപ്പ് വിതരണവും അനുമോദനവും നടത്തി. കരയോഗം സെക്രട്ടറി ആർ. സോമരാജൻ,വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, ട്രഷറർ ടി.ആർ. ബിന്ദു, ജോയിന്റ് സെക്രട്ടറി വേണുഗോപാൽ, എക്സിക്യൂട്ടിവ് അംഗങ്ങളായ ടി.ആർ,വിജയൻപിള്ള, മനോജ്കുമാർ, കെ.ശ്രീകുമാർ, കെ.ബി. സന്തോഷ് കുമാർ, വനിതാ സമാജം പ്രസിഡിന്റ് സരോജിനിയമ്മ, താലൂക്ക് യൂണിയൻമെമ്പർ മഹിഷ് മലരിമേൽ, താലൂക്ക് യൂണിയൻ അംഗം പ്രസന്നൻപിള്ള, ഇലക്ട്രർ റോൾ മെമ്പർ വേണു, വനിതാ സമാജം സെക്രട്ടറി രാജിസുരേഷ് എന്നിവർ സംസാരിച്ചു.