മാവേലിക്കര- പുന്നമൂട് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാംമത് ഓർമ പെരുന്നാളിന് ഇടവക വികാരി ഫാ. ജേക്കബ് ജോൺ കല്ലട കൊടിയേറ്റ് കർമ്മം നടത്തി. 27 മുതൽ 30 വരെ വൈകിട്ട് 5.30ന് സന്ധ്യാ നമസ്കാരം, 27ന് രാവിലെ 8ന് കുർബാന, ഉച്ചക്ക് 1.30ന് അഖില മലങ്കര ക്വിസ് മത്സരം, വൈകിട്ട് 6.30ന് കൺവെൻഷൻ ഉദ്ഘാടനം അൽമായ ട്രസ്റ്റി റോണി വർഗ്ഗീസ് ഏബ്രഹാം കരിപ്പുഴ നിർവഹിക്കും.
28നും 29നും വൈകിട്ട് 6.30ന് വചനശുശ്രൂഷ. 30ന് വൈകിട്ട് 6.30ന് റാസ. 31ന് 8ന് കുർബാന തുടർന്ന് പ്രദക്ഷിണം, വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം, കൊടിയിറക്ക്, വെച്ചൂട്ട്. നവംബർ 1ന് രാവിലെ 5ന് കുർബാന, പരുമല പദയാത്ര 2ന് പുലർച്ചെ 4ന് പുറപ്പെടും. വികാരി ഫാ.ജേക്കബ് ജോൺ കല്ലട, ട്രസ്റ്റി എം.പി തോമസ്, സെക്രട്ടറി ചെറിയാൻ ഡാനിയേൽ എന്നിവർ നേതൃത്വം നൽകും.