ചാരുംമൂട്: താമരക്കുളം ചത്തിയറ ശക്തികുളങ്ങര ശ്രീ ഭൂവനേശ്വരി ദേവീക്ഷേത്രത്തിൽ ചുറ്റമ്പലം-നാലമ്പലം - ബലിക്കൽപ്പുര എന്നിവയുടെ നിർമ്മാണോദ്ഘാടനം ഇന്ന് നടക്കും. രാവിലെ 8ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ.എ.അജികുമാർ ഉദ്ഘാടനം ചെയ്യും. 8.15 നും 9-15 നും മദ്ധ്യേ ക്ഷേത്ര തന്ത്രി വൈക്കം നാഗമ്പൂഴിമന ഹരിഗോവിന്ദൻ നമ്പൂതിരി ശിലാസ്ഥാപനം നിർവ്വഹിക്കും. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.വിജയകുമാർ അദ്ധ്യക്ഷത വഹിക്കും.