ചാരുംമൂട് : കാർഷിക വികസന - ക്ഷേമ വകുപ്പിന്റെ അഭിമുഖ്യത്തിൽ പോഷക സമൃദ്ധി മിഷ്യന്റെ ബോധവത്കരണ ക്യാമ്പയിൻ ചുനക്കര ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു. ചുനക്കര സി.എച്ച്. സി മെഡിക്കൽ ഓഫീസർ ഡോ.അനിൽകുമാർ ക്ലാസിന് നേതൃത്വം നൽകി. ചുനക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ സവിത സുധി , മാജിതാ സാദിഖ്, വിജയകുമാരി, ബീനാ ബിനോയ്, സുജാ രാജേന്ദകുറുപ്പ്, ഷീബാ സുധിർഖാൻ, ഷക്കില നാസർ, കൃഷി ഓഫീസർ ആര്യ നാഥ് തുടങ്ങിയവർ പങ്കെടുത്തു.