
ചാരുംമൂട് : റീ ടാറിംഗ് നടത്തിയ താമരക്കുളം മലനട  -കെ.പി റോഡ് ഇളകി പോയതിൽ ബി.ജെ.പി ആറാം വാർഡ് കമ്മിറ്റി പ്രതിഷേധിച്ചു. മലനട ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം കെ.പി റോഡിൽ സമാപിച്ചു. ബി..ജെപി ചാരുംമൂട് മണ്ഡലം പ്രസിഡന്റ് പ്രഭകുമാർ മുകളയ്യത്ത് ഉദ്ഘാടനം ചെയ്തു. നേതാക്കളായ സന്തോഷ് ചത്തിയറ, സുമ ഉപാസന, വിശ്വംഭരൻ കോട്ടയ്ക്ക് പുറത്ത് തുടങ്ങിയവർ സംസാരിച്ചു. ബൂത്ത് ജനറൽ സെക്രട്ടറി രമണൻ, ഏരിയ ഭാരവാഹികളായ സുനിൽ, സത്യൻ, മണിക്കുട്ടൻ, വിശ്വംഭരൻ, അമ്പിളി കുഞ്ഞമ്മ, സോമൻ ഉപാസന മുരളീധരൻ ഉണ്ണിത്താൻ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.