
ആലപ്പുഴ : സംസ്ഥാന സ്പോർട്സ് കൗൺസിൽ രൂപീകരിച്ച സ്റ്റേറ്റ് ചെസ് ടെക്നിക്കൽ കമ്മിറ്റി ആലപ്പുഴ റിലയൻസ് മാളിൽ സംഘടിപ്പിച്ച ജില്ലാ അണ്ടർ 13 സെലക്ഷൻ ചെസ് ചാമ്പ്യൻഷിപ്പിൽ ജാനകി ജ്യോതിഷ് ജില്ലാ ചാമ്പ്യനായി. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റുമായ വി.ജി വിഷ്ണു ടൂർണ്ണമെന്റ് ഉൽഘാടനം ചെയ്തു. 26, 27 തീയതികളിൽ കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ച് ജാനകി മത്സരിക്കും.
വലിയഴീക്കൽ ജി. എച്ച്. എസ്. എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ജാനകി ആലപ്പഴ ജില്ലയെ പ്രതിനിധീകരിച്ച് അണ്ടർ 11,12.13, 17എന്നീ വിഭാഗങ്ങളിൽ മുമ്പ് ജില്ലാ ചാമ്പ്യനായിട്ടുണ്ട്. കൂടാതെ അന്താരാഷ്ട്ര ഫിഡ റേറ്റിംഗിൽ വുമൺസ് വിഭാഗത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനവുമുണ്ട്. ആറാട്ടുപുഴ ചന്ദ്രവിലാസത്തിൽ ജ്യോതിഷ് കുമാർ - റീജ ദമ്പതികളുടെ മകളാണ്.