
അമ്പലപ്പുഴ: കെ.എസ്.എഫ് .ഇ ഓഫീസേഴ്സ് യൂണിയൻ അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് ശക്തീശ്വരി ചിറയിൽ കുമാരി മോഹനന് നിർമ്മിച്ചു നൽകിയ സ്നേഹ ഭവനത്തിന്റെ താക്കോൽ മുൻമന്ത്രിയും കെ.എസ്. എഫ് .ഇ ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റുമായ എ.കെ .ബാലൻ കൈമാറി.
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ് അദ്ധ്യക്ഷയായി സി.പി. എം ജില്ലാ സെക്രട്ടറി ആർ. നാസർ മുഖ്യാതിഥിയായി. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ , ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.അരുൺ ബോസ്, സംസ്ഥാന വൈസ് പ്രസിഡന്റ് എ.മുഹമ്മദ് ഇക്ബാൽ, ജില്ലാ പ്രസിഡന്റ് ലാലിച്ചൻ ജോസഫ്, ജില്ലാ സെക്രട്ടറി പി.വിനീതൻ , വനിതാ കമ്മറ്റി കൺവീനർ പി.മിനിഷ , സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എസ്. ഉല്ലാസ് , സി.പി.എം ലോക്കൽ കമ്മറ്റി സെക്രട്ടറി ജി.ഷിബു തുടങ്ങിയവർ സംസാരിച്ചു.