photo

ചേർത്തല: സംസ്ഥാന സർക്കാർ സർവീസ് പെൻഷൻകാരുടെ പെൻഷൻ പരിഷ്‌ക്കരണവും ക്ഷാമാശ്വാസ കുടിശികയും മെഡി സെപ്പ് അപാതയും ഉടൻ പരിഹരിച്ചില്ലങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.മുരളി പറഞ്ഞു.പെൻഷണേഴ്സ് അസോസിയേഷൻ ചേർത്തല നിയോജക മണ്ഡലം വാർഷിക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് സി.എം.ഉണ്ണി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ആർ.കുമാരദാസ് മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.വി.ഗോപി,ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഐസക് മാടവന, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ കെ.സി.ആന്റണി,ടി.എസ്.രഘുവരൻ, നിയോജക മണ്ഡലം സെക്രട്ടറി ടി.ഡി.രാജൻ,ജില്ലാ പ്രസിഡന്റ് ബി.ഹരിഹരൻ നായർ, ജില്ലാ സെക്രട്ടറി എ.സലിം,തുടങ്ങി സംസ്ഥാന ജില്ലാ നേതാക്കൾ സംസാരിച്ചു. ഭാരവാഹികളായി സി.എം.ഉണ്ണി പ്രസിഡന്റ്),ടി.ഡി.രാജൻ (സെക്രട്ടറി),സി.എ.ജയശ്രീ (ട്രഷറർ) ,വനിതാ ഫോറം പ്രസിഡന്റായി ഷൈല കുമാരിയെയും,സി.എ.ഗ്രേസിയെ സെക്രട്ടറിയായും സമ്മേളനം തിരഞ്ഞെടുത്തു.