
ചേർത്തല: ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന മെമു ട്രെയിനിൽ കാലുകുത്താൻ ഇടമില്ലാത്ത അവസ്ഥയാണെന്ന് പരാതി. രാവിലെ ഏഴരയ്ക്ക് ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് മെമു പോയാൽ പിന്നെ പത്തുമണിക്ക് മാത്രമാണ് അടുത്ത ട്രെയിൻ ഉള്ളത്.ഇതുമൂലം എറണാകുളത്തേക്ക് പോകണ്ട എല്ലാ യാത്രക്കാരും രാവിലെയുള്ള ട്രെയിനിനെയാണ് ആശ്രയിക്കുന്നത്.ബോഗികളുടെ ഇരുവശങ്ങളിലും തൂങ്ങിക്കിടന്ന് യാത്ര ചെയ്യേണ്ട ഗതകേടിലാണ് യാത്രക്കാർ.ഈ ദുരിതത്തിന് ഉടനടി പരിഹാരം ഉണ്ടാകണമെന്ന് ബി.ഡി.ജെ.എസ് ആലപ്പുഴ മണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.റെയിൽവേ മന്ത്രിക്ക് നിവേദനം നൽകുവാനും ആലപ്പുഴയിൽ ചേർന്ന യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് രഞ്ജൻ പൊന്നാടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എസ്.ജ്യോതിസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ടി.അനിയപ്പൻ രാഷ്ട്രീയ വിശദീകരണം നൽകി.ജില്ലാ ജനറൽ സെക്രട്ടറി ദിലീപ്കുമാർ,മുഹമ്മ മണ്ഡലം പ്രസിഡന്റ് മർഫി മറ്റത്തിൽ,ബിജു തമ്പകത്തിങ്കൽ,വി.ആർ. വിശ്വപ്രസാദ്,അനീഷ് പൊന്നാട് എന്നിവർ സംസാരിച്ചു.