കായംകുളം: കാപ്പിൽ ക്ഷീര സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷീരകർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു. പ്രസിഡന്റ് തണ്ടളത്ത് മുരളി അദ്ധ്യക്ഷത വഹിച്ചു. കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാമണി രാജൻ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ഓമനക്കുട്ടൻ, ഭരണസമിതി അംഗങ്ങളായ പി.കുട്ടപ്പ കുറുപ്പ്, ബാലചന്ദ്രൻ നായർ,സദാനന്ദൻ എന്നിവർ സംസാരിച്ചു.

മുതുകുളം ക്ഷീര വികസന ഓഫീസർ സംഗീത ജി, ഡയറി ഫാം ഇൻസ്‌ട്രക്ടർ അഖിൽ പ്രസാദ്.എസ് എന്നിവർ ക്ലാസുകൾ നയിച്ചു.